***ഈ ആഴ്ചയിലെ പ്രധാന അറിയിപ്പുകൾ ***
* വലിയ നോമ്പിലെ ധ്യാനം മാർച്ച് 17 മുതൽ 21 വരെ (തിങ്കൾ മുതൽ വെള്ളി വരെ)
നടത്തപ്പെടുന്നതാണ്. ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനഗുരു ബഹു. ജിസൺ പോൾ വേങ്ങശ്ശേരി അച്ചനാണ്. സമയ ക്രമീകരണം: തിങ്കൾ, ചൊവ്വ, വ്യാഴം (17, 18, 20,) വൈകിട്ട് 5.20-ന് കുരിശിന്റെ വഴി, 6.00 മണിക്ക് വി.കുർബാന തുടർന്ന് 9.15 വരെ ധ്യാനം, 19 ബുധൻ 5.00 മണിയ്ക്ക് കുരിശിന്റെ വഴി, 5.30 മുതൽ ധ്യാനം 7.30 വരെ. 7.30- ആഘോഷമായ വി ഔസേപ്പിതാവിന്റെ തിരുനാൾ കുർബാന. വെള്ളിയാഴ്ച രാവിലെ 9.15-ന് വി. കുർബാന തുടർന്ന് ധ്യാനം 4.00 മണിവരെ.
* വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19 ബുധനാഴ്ച ആഘോഷി ക്കുന്നതാണ്. തിരുനാളിനൊരുക്കമായുള്ള 9 ദിവസത്തെ നൊവേന മാർച്ച് 10-ാം തിയതി തിങ്കളഴ്ച ആരംഭിക്കുന്നതാണ്. നൊവേനയും തിരുനാളും ഏറ്റുകഴിക്കാൻ ആഗ്രഹിക്കുന്നവർ ബഹു. വൈദീകരുടെ പക്കലോ ചർച്ച് ഓഫീസിലോ പേര് നൽകണമെന്ന് ഓർമ്മിപ്പിക്കുന്നു. വെള്ളിയാഴ്ച നൊവേന രാവിലെ 7.00 മണിയുടെ വി. കുർബാനയ്ക്ക് ശേഷമായിരിക്കും നടത്തുക.
* ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഒരു യോഗം മാർച്ച് 8 ശനിയാഴ്ച വൈകിട്ടത്തെ വി. കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ് മാതാപിതാക്കന്മാർ നിർബന്ധമായും ഈ മീറ്റീംഗിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കിന്നു.
* കാറ്റികിസം ആനുവൽ എക്സാം വെള്ളിയാഴ്ച ബാച്ചുകാർക്ക് മാർച്ച് 14-നും ശനിയാഴ്ച ബാച്ചുകാർക്ക് മാർച്ച് 15-നും നടത്തപ്പെടുന്നതാണ്.
* പിത്യവേദിയുടെ നേത്യത്വത്തിൽ മാർച്ച് 13 വ്യാഴാഴ്ച വൈകിട്ടത്തെ വി. കുർബാന കഴിഞ്ഞ് മാതാപിതാക്കൾക്ക് വേണ്ടി ക്ലാസ്സ് സംഘടിപ്പിക്കുന്നു വിഷയം: റിഥം ഓഫ് പേരൻറിങ്ങ്; ക്ലാസ് നയിക്കുന്നത് ഡോ. സുബാഷ് പി എച്ച്ഡി (മുൻ പ്രിൻസിപ്പാൾ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ) എല്ലാ മാതാപിതാക്കളും പങ്കെടുക്കാൻ ശ്രമിക്കുക.
വികാരി
07/03/2025 2025-03-07